ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയില്‍ പുറത്താക്കരുതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. രാജ്യത്ത് നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണം. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേയ്ക്ക് തള്ളിവിടുകയാണ്. ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയവരെ അടക്കം ബംഗ്ലാദേശിലേയ്ക്ക് ബലമായി അയക്കുന്നു. ഇത് അംഗീകരിക്കാനാവില്ല.

തീവ്ര വര്‍ഗീയ നയങ്ങള്‍ നടപ്പാക്കുന്ന അസം സര്‍ക്കാര്‍ ‘തദ്ദേശീയരെ’ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. തള്ളിപ്പുറത്താക്കുന്നതും വര്‍ഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാര്‍ഗങ്ങളല്ല.

അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താന്‍ മതം മാനദണ്ഡമാക്കരുത്. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് കടന്നവരെ ന്യായപൂര്‍വമായ വിചാരണയ്ക്ക് വിധേയരാക്കണം. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത് എത്തിയ ദരിദ്രരും രേഖകള്‍ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ