നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കൂ; ബിജെപിയോട് ശിവസേന എം.പി

നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കൂവെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശിവസേന എംപി വിനായക് റാവത്ത്. ബജറ്റ് ചര്‍ച്ചയിലായിരുന്നു ശിവസേന എംപിയുടെ വെല്ലുവിളി. നിങ്ങള്‍ ഹിന്ദുത്വ എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കൂ-ശിവസേന എംപി ബി.ജെ.പി സര്‍ക്കാറിനെ വെല്ലുവിളിച്ചു.

പൗരത്വ രജിസ്റ്ററിനെ എതിര്‍ത്ത എംപി രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീകള്‍ക്കുനേരയുള്ള ആക്രമണവുമാണെന്ന് പറഞ്ഞു. പൗരത്വ രജിസ്റ്ററിനെ ചര്‍ച്ചയിലൂടെ ബിജെപി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പൗരത്വ രജിസ്റ്ററിനെ നടപ്പാക്കുകയാണെങ്കില്‍ 35 കോടി ജനങ്ങള്‍ക്ക് തടങ്കല്‍പാളയം നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്നാണ് ശിവസേനയുടെയും ആവശ്യം. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യവുമായി അധികാരത്തിലേറിയ ശേഷം ശിവസേന പരസ്യമായി ആവശ്യം ഉന്നയിച്ചിട്ടില്ല.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി