അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചുകൂടെ? പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതിയുടെ പിതാവ്

തന്റെ മകൾ പാകിസ്ഥാനിൽ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പാകിസ്‌താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിഷ് മൽഹോത്ര. മകൾ പാകിസ്‌താനിലേക്ക് പോയത് കൃത്യമായ അനുമതി ലഭിച്ചതിന് ശേഷമാണെന്ന് ജ്യോതിയുടെ പിതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ട്രാവൽ വ്ളോഗറായ ഹിസാർ സ്വദേശി ജ്യോതി മൽഹോത്രയെ ചാരവൃത്തി ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തെന്നും ഇത് തിരികെ വേണമെന്നും ജ്യോതിയുടെ പിതാവ് ഹാരിഷ് മൽഹോത്ര ആവശ്യപ്പെട്ടു. മകൾ ഇടയ്ക്കിടെ ഡൽഹി സന്ദർശിക്കാറുണ്ടെന്നും കഴിഞ്ഞ അഞ്ചുദിവസമായി അവൾ ഹിസാറിലുണ്ടെന്നും പിതാവ് പറഞ്ഞു. പാകിസ്ഥാനിലും മറ്റുസ്ഥലങ്ങളിലേക്കും മകൾ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനായാണെന്നും പിതാവ് പറഞ്ഞു.

ആവശ്യമായ അനുമതി ലഭിച്ചശേഷമാണ് പാകിസ്‌താനിലേക്ക് യാത്രചെയ്‌തത്‌. എന്നാൽ, പൊലീസ് കഴിഞ്ഞദിവസം തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ലാപ്ടോപ്പും പാസ്പോർട്ടുകളും പിടിച്ചെടുത്തു. ഫോണുകളെങ്കിലും പൊലീസ് തിരികെ നൽകണമെന്നും ജ്യോതിയുടെ പിതാവ് ആവശ്യപ്പെട്ടു. ‘അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവൾക്ക് അവരെ വിളിച്ചുകൂടെ? എനിക്ക് മറ്റു ആവശ്യങ്ങളൊന്നുമില്ല. പക്ഷേ, ഞങ്ങളുടെ ഫോണുകൾ നൽകണം. ഞങ്ങൾക്കെതിരേ അവർ കേസെടുത്തിരിക്കുകയാണ്’- ഹാരിഷ് മൽഹോത്ര പറഞ്ഞു.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി മൽഹോത്ര പലവിവരങ്ങളും കൈമാറിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് അറസ്റ്റിലായത്. സംഭവം പുറത്ത് വന്നതോടെ ജ്യോതി യൂട്യൂബിൽ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. വിഡിയോകൾ പരിശോധിച്ചതിലൂടെ ജ്യോതിക്ക് പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി