'ഭരണഘടന തിരുത്താന്‍ ഇനി ആരെങ്കിലും വന്നാല്‍ അവരെ ഞങ്ങള്‍ മാറ്റും' ഹെഗ്‌ഡേക്കെതിരെ രാംദാസ് അതാവലെ

ഇന്ത്യന്‍ ഭരണഘടന തിരുത്തണമെന്ന് പറഞ്ഞ് വിവാദത്തിലാവുകയും തുടര്‍ന്ന് ലോക് സഭയില്‍ മാപ്പ് പറയുകയും ചെയ്ത കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ് വരുന്നവരെ തങ്ങള്‍ മാറ്റിയെടുക്കുമെന്നായിരുന്നു രാംദാസ് വ്യക്തമാക്കിയത്.

“പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധപുസ്തകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനക്കെതിരായ പ്രസ്താവന നടത്തിയാല്‍ അവർക്കെതിരെ ബി.ജെ.പി തന്നെ നടപടിയെടുക്കും. ഇന്ത്യന്‍ ഭരണഘടന തിരുത്തുക എന്നത് സാധ്യമായ കാര്യമല്ല. അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവില്ല. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ തങ്ങള്‍ മാറ്റിയെടുക്കും” പൂനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ രാംദാസ് അതാവലെ പറഞ്ഞു.

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പരിപാടിയിലാണ് ഹെഗ്‌ഡേ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ഹെഗ്‌ഡേയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. പിന്നീട് താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഭരണഘടനയാണ് പരമോന്നതമെന്നും വ്യക്തമാക്കി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം