ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയും മുന്നണിയും പ്രതിസന്ധിയിൽ അല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെ കാണുന്നില്ലെന്നും തന്നെ കാണുന്നത് ചതുർത്ഥി കാണുന്നത് പോലെയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തന്നെ അപമാനിച്ചവർക്ക് സീറ്റ് നൽകരുത്, അത് നന്നാകില്ല എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസർകോട് പട്ടികയിൽ താൻ ഇടപെട്ടു എന്ന വാർത്ത തെറ്റാണ്. കാസർകോട് തന്നെ അധിക്ഷേപിച്ച ആളെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടിയുണ്ടാകും. ബാലകൃഷ്ണൻ പെരിയ ആണോ എന്ന ചോദ്യത്തോട് അത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ മറുപടി.

ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ നിന്നാൽ ജയിക്കും. പക്ഷേ ഇപ്പോഴത്തെ ചുമതലയിൽ തുടരുക എന്നതാണ് തീരുമാനമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ