ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന വെബ്സൈറ്റ്​ വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്​ അയച്ചും ഫലം അറിയാം.

ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് വിജയം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. 99.98 ശതമാനം.

ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം പെൺകുട്ടികളും 99.66 ശതമാനം ആൺകുട്ടികളുമാണ് വിജയിച്ചത്. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ആഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (CISCE) ഈ വർഷം രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര വിലയിരുത്തൽ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത്.

ഫലം അറിയാൻ എസ്​.എം.എസ്​ അയക്കേണ്ട വിധം

ഐ.സി.എസ്​.ഇ ഫലം ലഭിക്കാൻ:

ICSE എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക. ഇത്​ 09248082883 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്യുക.

For ICSE Results 2021: SMS ICSE<Space><Unique Id> to 09248082883

ഐ.എസ്​.സി ഫലം ലഭിക്കാൻ:
ISC എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക. (ISC) ഇത്​ 09248082883 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്യുക.

For ISC Results 2021: SMS ISC<Space><Unique Id> to 09248082883

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു