അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണം; അന്ത്യകര്‍മ്മങ്ങള്‍ക്കിടെ വിചിത്ര ആവശ്യവുമായി മകന്‍

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹത്തിന്റെ പകുതി ആവശ്യപ്പെട്ട് മകന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ മൂത്ത മകനാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലെ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.

84 കാരനായ ധ്യാനി സിംഗ് ഘോഷ് ഇളയ മകനായ ദേശ്രാജിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്ന ധ്യാനി സിംഗ് ഘോഷ് കഴിഞ്ഞ ദിവസം മരണപ്പെട്ടു. തുടര്‍ന്ന് ദേശ്രാജ് പിതാവിന്റെ മരണം ജ്യേഷ്ഠനായ കിഷനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ കിഷന്‍ ആണ് പിതാവിന്റെ പകുതി മൃതദേഹം ആവശ്യപ്പെട്ടത്.

കിഷന്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ തനിക്ക് നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്നാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ തനിക്കും പകുതി മൃതദേഹം വേണമെന്ന് കിഷന്‍ വാശി പിടിച്ചത്.

ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നായിരുന്നു കിഷന്റെ വാദം. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ മകന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം