'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

തനിക്ക് പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാന് വേണ്ടി ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര. കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പാക് ചാരവൃത്തി കേസിൽ ഹരിയാന ഹിസാർ സ്വദേശിനിയായ ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്.

ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും ജ്യോതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ പാകിസ്‌താൻ സന്ദർശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനിൽ പോയ സന്ദർഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. പാകിസ്‌താനിലെത്തിയപ്പോൾ ഡാനിഷ് വഴി അലി ഹസ്സൻ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാകിസ്ഥാനിലെ താമസവും യാത്രാസൗകര്യങ്ങളും ഏർപ്പാടാക്കിയത്.

പിന്നീട് അലി ഹസ്സൻ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിൻ്റെ ഫോൺ നമ്പർ സംശയം തോന്നാതിരിക്കാൻ മറ്റൊരു പേരിലാണ് ഫോണിൽ സേവ് ചെയ്‌തിരുന്നത്. ഇന്ത്യയിൽ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലർത്തിയിരുന്നു. വാട്‌സാപ്പ്, സ്‌നാപ്‌ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് ജ്യോതി മൽഹോത്ര ഡയറിയിൽ വിശദമായി കുറിച്ചിരുന്നു. പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാകിസ്ഥാൻ യാത്രയെക്കുറിച്ച് ഡയറിയിൽ കുറിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ ഒരു ഇന്ത്യൻ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് അറസ്റ്റിലായത്. പാകിസ്ഥാൻ ഇൻ്റലിജൻസിന് ജ്യോതി സുപ്രധാന വിവരങ്ങൾ കൈമാറിയെന്നായിരുന്നു ജ്യോതിക്കെതിരായ ആരോപണം.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മൽഹോത്ര പാക് ചാരന്മാർക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന് തലേദിവസം ഡൽഹിയിലെത്തിയ ജ്യോതി മൽഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരിൽകണ്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ജ്യോതി യൂട്യൂബിൽ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിച്ചിരുന്നു. വിഡിയോകൾ പരിശോധിച്ചതിലൂടെ ജ്യോതിക്ക് പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി