'വിജയ്‌യോട് അസൂയയില്ല, സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല'; രജനികാന്ത്

ഡിഎംകെ – എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരൻ ആയെന്ന പ്രചാരണം തള്ളി സൂപ്പർതാരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിജയ് യോട് തനിക്ക്‌ അസൂയയില്ല. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ 100 ശതമാനം വിജയിച്ചേനെ എന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാൻ ഡിഎംകെ – അണ്ണാ ഡിഎംകെ പാർട്ടികളുടെ സഖ്യസർക്കാരിന് രജനികാന്ത് മുൻകൈ എടുത്തെന്ന് റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചത്തോടെയാണ് ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ സൂപ്പർതാരം അസാധാരണ വാർത്താസമ്മേളനം വിളിച്ചത്. വോട്ടെണ്ണലിന് പിന്നാലെ എം കെ സ്റ്റാലിനെ കണ്ടതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണ് എന്ന് രാജികന്ത് പറഞ്ഞു. സ്റ്റാലിൻ കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയെന്നും തന്റെ സുഹൃത്ത് ആണെന്നും പറഞ്ഞ രജനി അതുകൊണ്ടാണ് കണ്ടതെന്നും രജിനികാന്ത് പറഞ്ഞു.

വിമാനത്താവളത്തിൽ വച്ച് വിജയ്‌യുടെ ജയത്തിൽ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവർത്തകൻ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. വിജയ് യോട് തനിക്ക്‌ അസൂയയില്ല. 52ആം വയസിൽ എംജിആർ, എൻടിആർ നേടിയതിലും വലിയ ജയം ആണ് വിജയ് യുടേത്. ബിജെപിയെയും രണ്ട് വലിയ പാർട്ടികളെയും തോൽപ്പിച്ചു. തനിക്ക് ആശ്ചര്യം കലർന്ന സന്തോഷം ആണെന്നും രജനികാന്ത് പറഞ്ഞു.

Latest Stories

സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പാടുള്ളൂ; വേദിയിൽ നിയന്ത്രണം ഏർപ്പെടുത്തി ലോക്ഭവന്റെ നിർദേശം

'യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം': ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

മകളെ ജീൻസും ടോപ്പും ധരിക്കുന്നത് എതിർത്തു; പിതാവിനു നേരെ വെടിയുതിർത്ത് 21കാരി

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ