'ഞാൻ ശിവഭക്തൻ, അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങുന്നു'; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

തനിക്കും മാതാവിനുമെതിരേ കോൺഗ്രസ് നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കും മാതാവിനുമെതിരേ കോൺഗ്രസ് അധിക്ഷേപങ്ങൾ നടത്തുകയാണെന്നും താൻ ശിവഭക്തനാണെന്നും അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അസമിലെ ദാരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളാണ് തൻ്റെ യജമാനൻമാരും തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോളുമെന്നും അവരുടെ മുന്നിലാണ് തൻ്റെ വേദന പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് സംവിധാനം തനിക്കെതിരേ ആക്രമണം നടത്തുമെന്നും ഞാൻ വീണ്ടും കരയുകയാണെന്ന് പറയുമെന്നും എനിക്കറിയാം. ജനങ്ങളാണ് എന്റെ ദൈവം. ഞാൻ ജനങ്ങൾക്കു മുന്നിൽ എൻ്റെ വേദന പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെവിടെ അത് ചെയ്യും? ജനങ്ങളാണ് എൻ്റെ യജമാനൻമാർ, എന്റെ ദൈവങ്ങൾ, എൻ്റെ റിമോട്ട് കൺട്രോൾ. എനിക്ക് മറ്റൊരു റിമോട്ട് കൺട്രോളും ഇല്ല, പ്രധനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മഹാനായ പുത്രനും അസമിൻ്റെ അഭിമാനവുമായ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത്, മോദി ഗായകർക്കും നർത്തകർക്കും പുരസ്കാരം നൽകുകയാണെന്നാണെന്നും മോദി പറഞ്ഞു. 2019-ൽ ഖാർഗെ നടത്തിയ പരാമർശം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാർ നെഹ്‌റു പറഞ്ഞതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ