വീടിനെയും ​പശുക്കളെയും സംരക്ഷിക്കാൻ ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണം; വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി

വീടിനെയും പശുക്കളെയും സംരക്ഷിക്കാനായി ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി സരസ്വതി. ഇറച്ചിക്കായി കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്യുന്നു. ​ഗോശാലകളിൽ നിന്നും പശുക്കളെ മോഷ്ടിക്കുന്നു. ​ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണമെന്നും സാധ്വി സരസ്വതി പറഞ്ഞു. ഉഡുപ്പിയില്‍ ഗാന്ധി മൈതാനിയില്‍ നടന്ന ഹിന്ദു സംഗമം പരിപാടിയിലാണ് വി.എച്ച്.പി നേതാവിന്റെ ആഹ്വാനം.

ലോകം മുഴുവന്‍ ഗോമാതാവിനെ ബഹുമാനിക്കുന്നു. പക്ഷേ, കര്‍ണാടകയില്‍ പശുക്കളെ ഭക്ഷണത്തിനായി കൊല്ലുന്നെന്നാണ് സാധ്വി സരസ്വതിയുടെ ആരോപണം. അത്തരം അറവുകേന്ദ്രങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി ആയുധങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാമെന്നും അവർ പറയുന്നു.

ഗോവധം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്ന്​ സാധ്വി സരസ്വതി ആവശ്യപ്പെട്ടു. ചില ദേശവിരുദ്ധര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരെ നമ്മള്‍ പ്രതിഷേധിക്കണമെന്നും അവർ കൂട്ടിചേർത്തു.

Latest Stories

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം