സാമുദായിക സൗഹാര്‍ദ്ദത്തിനായി കൈകോര്‍ത്ത് ജഹാംഗീര്‍പുരിയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും; ദേശീയ പതാകയേന്തി ഇന്ന് മാര്‍ച്ച്

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ഹിന്ദു മുസ്ലിം സമുദായത്തിലുള്ളവര്‍ ഇന്ന് ദേശീയ പതാകയുമായി തിരംഗ യാത്ര നടത്തും. ഇരു സമുദായങ്ങളില്‍ നിന്നും 25 പേര്‍ വീതമാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

കുശല്‍ ചൗക്കില്‍ നിന്നാണ് പതാകയുമേന്തിയുള്ള മാര്‍ച്ച് ആരംഭിക്കുക. ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദയാത്ര ആസാദ് ചൗക്കില്‍ അവസാനിക്കും. വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്ന പ്രദേശത്ത് മാര്‍ച്ച് നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതിയുണ്ട്.

കഴിഞ്ഞ ദിവസം അമന്‍ സമിതിയിലെ അംഗങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരുന്നു. ജഹാംഗീര്‍പുരിയിലെ സമാധാനം സംരക്ഷിക്കുന്നതിനായി ഒത്തു ചേര്‍ന്ന ഇരു സമുദായത്തിലുള്ള ആളുകള്‍ പരസ്പരം ആലിംഗനം ചെയ്ത് സാഹോദര്യത്തിന്റെ സന്ദേശം പങകുവെയ്ക്കുകയും ചെയ്തിരുന്നു.

തലസ്ഥാനത്ത് എല്ലാ മതത്തിലുള്ളവരുടെയും ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആരും ഇതര സമുദായക്കാരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് അമന്‍ സമിതിയുടെ ലക്ഷ്യം. 1980ലാണ് സമിതി രൂപീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, വിവിധ സമുദായങ്ങളിലെ പ്രമുഖര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ