'രാജ്യത്ത് ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തി, ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കണം; അതു സവര്‍ക്കര്‍ക്കുമുള്ള ബഹുമതി'; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന

അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേന ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അര്‍ഹതയില്ലാത്ത ചില വ്യക്തികള്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കാലത്തൊന്നും ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ ബിജെപി തയാറായിട്ടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

രാജ്യത്ത് യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തിക്ക് ഭാരതരത്‌നയും നല്‍കണം. എന്തുകൊണ്ട് അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കിയില്ലന്നും അദേഹം ചോദിച്ചു. ഹിന്ദുഹൃദയ സാമ്രാട്ട്’ ബാല്‍ താക്കറെയെ പുരസ്‌കാരം നല്‍കി ആദരിക്കണം. ഇത് ശിവസേനയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

താക്കറെയുടെ ജന്മശതാബ്ദി ഒരു വര്‍ഷം അകലെയാണെന്ന് റാവുത്ത് അഭിപ്രായപ്പെട്ടു. ശതാബ്ദി ആരംഭിക്കുന്നതിനുമുന്‍പ് അദ്ദേഹത്തിന് ഭാരതരത്‌ന ലഭിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് വീര്‍ സവര്‍ക്കറിന് ഭാരതരത്‌ന നല്‍കാന്‍ കഴിഞ്ഞില്ല.

നിങ്ങള്‍ ബാല സാഹിബിന് ഭാരതരത്‌ന നല്‍കിയാല്‍ അത് വീര്‍ സവര്‍ക്കര്‍ക്കുമുള്ള ബഹുമതിയായിരിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ശിവസേന ഈ ആവശ്യം ഉയര്‍ത്തി മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ