ഹെലികോപ്റ്റര്‍ അപകടം: എല്ലാ സൈനികരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നാല് പേരുടെ ഡി എന്‍എ ഫലം കൂടി പുറത്ത് വന്നു. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 13 പേരില്‍ 4 പേരുടെ ഡിഎന്‍എ ഫലമായിരുന്നു പുറത്ത് വരാനിരുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇത് ലഭിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ കുടുംബങ്ങള്‍ക്ക് വിട്ടു നല്‍കും.

മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റേതടക്കം, വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, ലാന്‍സ് നായിക് ബി സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നീ ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ലാന്‍സ് നായ്ക് സായ് തേജയുടെ മൃതദേഹം ഇന്ന് സംസ്‌കാരിക്കും. സ്വദേശമായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങുകള്‍ നടത്തുക. ഇന്നലെ ബെംഗളൂരുവിലെത്തിച്ച മൃതദേഹത്തില്‍ യെലഹങ്ക എയര്‍ബേസില്‍ വച്ച് സേനാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. തൃശൂര്‍ പുത്തൂര്‍ സ്വദേശി ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.

അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില ഗുരുതരമായി തുടരുകയാണ്. ബെംഗളൂരു വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കിയേക്കും. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവയുടെ പരിശോധന സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നുള്ള സാങ്കേതിക സഹായം തേടേണ്ടിവരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അപകടത്തിന്റെ പ്രധാന കാരണങ്ങളായി പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി എന്നീ സാധ്യതകളാണ് പരിശോധിക്കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വച്ച് സൈനിക ഹെലികോപ്റ്റര്‍ അപകടത്തിപ്പെട്ടത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും, ബ്രിഗേഡിയല്‍ എല്‍എസ് ലിഡ്ഡറുമടക്കം 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ