ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി; 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച് എച്ച് വര്‍മ അടക്കം 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.സ്ഥാനക്കയറ്റത്തിന് എതിരായ ഹര്‍ജി പരിഗണനയിലിരിക്കെ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എം.ആര്‍.ഷായും സി.ടി.രവികുമാറും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.

ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ നോട്ടീസുമാണ് സ്റ്റേചെയ്തത്.ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ഥാനക്കയറ്റ പട്ടികയ്ക്കെതിരെ ഗുജറാത്തിലെ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറില്‍പ്പെട്ട രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ്‌റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ പ്രകാരം ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനം സീറ്റുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

സ്ഥാനക്കയറ്റം ലഭിച്ചവര്‍ പുതിയ തസ്തികയില്‍ ചുമതലയേല്‍ക്കരുതെന്ന് ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ