'നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്, ജനങ്ങൾ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല,'; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

കർഷക സമര വേദിയിൽ ഐക്യദാർഢ്യവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിലെ ശംഭു അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായാണ് വിനേഷ് ഫോഗട്ട് എത്തിയത്. 200 ദിവസമായി കർഷകർ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കർഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും വിനേഷ് പ്രതികരിച്ചു. അവരില്ലാതെ ഒന്നും സാധ്യമല്ല. ജനങ്ങൾ ഇങ്ങനെ തെരുവിൽ ഇരുന്നാൽ രാജ്യം പുരോഗമിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കുചേർന്ന വിനേഷ് ‘നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറഞ്ഞ് പൂർണപിന്തുണയും ഉറപ്പു നൽകി. ‘എല്ലാവരും രാജ്യത്തെ പൗരന്മാരാണ്. ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു. അവകാശങ്ങൾക്കായി നമ്മള്‍ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല’- ഫോഗട്ട് പറഞ്ഞു.

മിനിമം താങ്ങുവിലക്ക് സർക്കാർ നിയമ പരിരക്ഷ ഉറപ്പു നൽകണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ 200-ാം ദിവസത്തിലെ പ്രതിഷേധത്തിലാണ് വിനേഷ് പങ്കെടുത്തത്. കായിക താരത്തെ കർഷകർ ഹാരമണിയിച്ചാണ് ആദരിച്ചത്. ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരൻ്റി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

ബോളിവുഡ് നടിയും പാർലമെൻ്റ് അംഗവുമായ കങ്കണ റണാവത്തിനെതിരെ കർശന നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരെ തുടർച്ചയായി അപമാനിക്കുന്ന കങ്കണക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും തയാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ പങ്ക് ചെലുത്താൻ ശേഷിയുള്ള കർഷകരുടെ നിലപാട് നിർണായകമാകും.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി