'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്. 10 കോടിയിലധികം രൂപയാണ് ഇയാൾ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്തത്. രാമക്ഷേത്രത്തിലെ പ്രസാദ വിതരണത്തിൻ്റെ പേരിൽ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതി വിശ്വാസികളിൽ നിന്ന് പണം പിരിച്ചെടുത്തത്. രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ വിശ്വാസികളെ കബളിപ്പിച്ചത്. അമേരിക്കയിൽ താമസിച്ച് വന്നിരുന്ന ആശിഷ് സിങ് 2024ൽ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ആഴ്ചകൾക്ക് മുൻപ് തന്നെ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ഖാദിയോർഗാനിക്.കോം എന്ന വ്യാജ പോർട്ടൽ ആരംഭിച്ച് 2023 ഡിസംബർ 19നും 2024 ജനുവരി 12നും ഇടയിൽ 6.3 ലക്ഷത്തിലധികം ഭക്തരിൽ നിന്ന് ഓർഡറുകൾ ശേഖരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രസാദം, രാമക്ഷേത്രം ആലേഖനം ചെയ്‌ത നാണയങ്ങൾ തുടങ്ങിയവയുടെ ‘സൗജന്യ വിതരണം’ ആണ് വെബ് സൈറ്റ് സേവനമായി വാഗ്ദാനം ചെയ്‌തിരുന്നത്. ഇതിനായി ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 51 രൂപയും വിദേശ ഭക്തരിൽ നിന്ന് 11 യുഎസ് ഡോളറും ‘ഫെസിലിറ്റേഷൻ ഫീസായി’ ഈടാക്കുകയും ചെയയ്തു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബർ ക്രൈം യൂണിറ്റിന് പരാതി നൽകുകയായിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല