ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ ലഖ്നൗവില്‍ എത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും; സിദ്ദിഖ് കാപ്പന് വേണ്ടിയുള്ള ഹർജി സുപ്രീംകോടതിയിൽ

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ ഏറെ നാടകീയതകൾക്കൊടുവിൽ ഇന്ന് പുലർച്ചെ ലഖ്‍നൗവിലെത്തിച്ചു. രാവിലെയോടെ എത്തിയ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും അകമ്പടിയോടെയാണ് ഇവരെ ലഖ്‍നൗവിലെത്തിച്ചത്. ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാൽ, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെ തുടർന്നാണ് രാവിലേക്ക് യാത്ര മാറ്റിയത്.

കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ സ്വമേധയാ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും. കുടുംബത്തിന് എന്താണ് പറയാനുള്ളത് എന്നത് കോടതി നേരിട്ട് കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി എസ്ഐടി സംഘം കോടതിയെ അറിയിച്ചേക്കും.

കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കുടുംബത്തിന്‍റെ പരാതിയിലും, സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറിയിട്ടുമുണ്ട്.

ഇതിനിടെ, ഹത്രാസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെയുഡബ്ല്യുജെ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത്, ഉടൻ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷമാണ് ഉത്തർപ്രദേശ് പൊലീസ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തതെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയെ അറിയിക്കും.

ഇതിനിടെ സിദ്ദിഖ് കാപ്പനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. വിദേശസഹായം കൈപ്പറ്റിയെന്ന കുറ്റാരോപണത്തോടെയാണ് ഇഡിയുടെ ചോദ്യംചെയ്യൽ.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം