ഡാനിഷ് അലിയ്‌ക്കെതിരായ വിദ്വേഷ പ്രസംഗം; സംഭവത്തില്‍ പേര് വലിച്ചിഴച്ചത് ദുഃഖവും അപമാനവുമുണ്ടാക്കി; പ്രസംഗം വ്യക്തമായി കേട്ടിരുന്നില്ലെന്ന് ഹര്‍ഷ വര്‍ദ്ധന്‍

ലോക്‌സഭയില്‍ ബിജെപി എംപി രമേഷ് ബിധുരി സമാജ്‌വാദി പാര്‍ട്ടി എംപിയായ ഡാനിഷ് അലിയ്‌ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. രമേഷ് ബിധുരിയുടെ വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്‍ ചിരിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരണവുമായി എത്തിയത്.

തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം സൃഷ്ടിക്കാന്‍ ചിലര്‍ മെനഞ്ഞെടുത്ത കഥയാണിതെന്നും ഡല്‍ഹി ചാന്ദ്‌നി ചൗക്ക് എംപിയായ താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചത്. വിവാദ പ്രസംഗം നടക്കുമ്പോള്‍ താന്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും രമേഷ് ബിധുരി പറഞ്ഞത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് എംപിയുടെ വാദം.

രാഷ്ട്രീയ ലാക്കോടെ ചിലര്‍ തന്റെ പേര് സംഭവത്തില്‍ വലിച്ചിഴച്ചത് ദുഃഖവും അപമാനവും ഉണ്ടാക്കിയെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. ചാന്ദിനി ചൗക്കിലെ ഗല്ലിയില്‍ മുസ്ലീം സുഹൃത്തുക്കളോടൊപ്പമാണ് താന്‍ കളിച്ച് വളര്‍ന്നത്. മുസ്ലീം വിഭാഗത്തിലുള്ളവര്‍ തനിക്ക് സഹോദരങ്ങളെപോലെയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച് വിജയിച്ചതില്‍ സന്തോഷവാനാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിക്കിടെയാണ് ലോക്‌സഭയിലെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസം ഡാനിഷ് അലിയെ ബിധുരി മതപരമായി അധിക്ഷേപിച്ചത്.

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഈ സമയം സഭ നിയന്ത്രിച്ചിരുന്നത്. രമേഷ് ബിധുരിയ്‌ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ എംപി സ്ഥാനം രാജി വയ്ക്കുമെന്ന് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ