'ഡല്‍ഹിയെ വിഷമയമാക്കുന്ന ഹരിയാന'; ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ആയുധമാകുന്ന യമുന

ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയെ ചൊല്ലിയുള്ള ഹരിയാന- ഡല്‍ഹി തര്‍ക്കം വീണ്ടും തിരഞ്ഞെടുപ്പ് ആയുധമാകുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ യമുനയുടെ പേരില്‍ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വലിയ ചര്‍ച്ചയാവുകയാണ്. യമുന നദിയെ വിഷമയമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപണമാണ് ഹരിയാനയിലെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെതിരെ ആപ്പിന്റെ ആക്ഷേപം.

യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ബിജെപിയിലെ ഹരിയാന സര്‍ക്കാര്‍ എന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഏറ്റുപിടിച്ചു. ഒരു പടി കൂടി കടന്ന് ഹരിയാനയുടെ നടപടികളെ ‘ജല ഭീകരത’ എന്ന് വിശേഷിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി മടിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയെ കൊല്ലുകയാണെന്ന് അതിഷി പറയുന്നു. ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹരിയാന സര്‍ക്കാര്‍ യമുന നദിയെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവും കലര്‍ന്നതിനാല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന യമുന വിഷലിപ്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നു. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നത് ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ മലിനീകരണതോതിനെ കുറിച്ചോ യമുന നദി മലിനമാക്കപ്പെടുന്നതിനെ കുറിച്ചോ പറയാതെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി കെജ്രിവാളിനോട് തങ്ങളേയും ഹരിയാനയേയും അപമാനിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ജനിച്ച നാടിനെ കെജ്രിവാള്‍ അപമാനിച്ചുവെന്നും ഹരിയാനയിലെ ജനങ്ങള്‍ യമുനയെ പുണ്യനദിയായി കണക്കാക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരിയാന മുഖ്യമന്ത്രിയുടെ യമുനയിലെ മലിനീകരണത്തെ കുറിച്ചുള്ള മറുപടി. യമുനയെ പുണ്യ നദിയായി കാണുന്നവര്‍ എങ്ങനെയാണ് ആ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതെന്ന ചോദ്യവും ബിജെപി മുഖ്യമന്ത്രിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യമുന നദിയിലെ ജലവുമായി ബന്ധപ്പെട്ടുണ്ടായ 1993ലെ തര്‍ക്കം വീണ്ടും സജീവമാകുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ