ബി.ജെ.പിയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത് 8 മണ്ഡലങ്ങളിലെ 9000 വോട്ടുകള്‍

ബി.എസ്.പിയും എന്‍.സി.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കം ഒപ്പമുണ്ടായിരുന്നെങ്കില്‍ വന്‍ജയം തന്നെ കോണ്‍ഗ്രസിന് സ്വന്തമായേനെ എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇക്കൂട്ടത്തില്‍ ചില പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യനീക്കം അവസാന നിമിഷമാണ് പൊളിഞ്ഞത്.

നിരവധി മണ്ഡലങ്ങളില്‍ ഈ ചെറുപാര്‍ട്ടികള്‍ നേടിയ വോട്ടുകളാണ് ഭരണം ലഭിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ തടഞ്ഞത്.

1. ബോട്ടഡ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നേടിയത് 75942 വോട്ടുകള്‍. കോണ്‍ഗ്രസിന് 74419 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.എസ്.പി 876 ഉം എന്‍.സി.പി 621 ഉം ആം ആദ്മി 344 വോട്ടുകളും നേടി. 1523 വോട്ടുകളാണ് ഭൂരിപക്ഷം. എന്‍.സി.പിയും ആം ആദ്മിയും ബി.എസ്.പിയും കൂടി നേടിയത് 1841 വോട്ടുകള്‍.

2. ഡോല്‍ക്കയില്‍ ബി.ജെ.പിക്ക് 71530 വോട്ടും കോണ്‍ഗ്രസ് 71203 വോട്ടുകളും നേടി. 327 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3139 വോട്ടും എന്‍.സി.പി 1798 വോട്ടുകളുമാണ് ഇവിടെ സ്വന്തമാക്കിയത്.

3. ഫത്തേപുരയില്‍ ബി.ജെ.പി 58350 വോട്ടുകള്‍ നേടി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 54622 വോട്ടുകള്‍ കിട്ടി. 3728 വോട്ടിന്റെ ഭൂരിപക്ഷം. എന്‍.സി.പി 2677 ഉം ബി.എസ്.പി 1139 വോട്ടുകളും നേടി. ജെ.ഡി.യുവിന് ഇവിടെ ലഭിച്ചത് 1910 വോട്ട്.

4. പോര്‍ബന്തറില്‍ ബി.ജെ.പി 72430 ഉം കോണ്‍ഗ്രസ് 70575 വോട്ടുകളും ലഭിച്ചു. 1,855 വോട്ടുകളുടെ ഭൂരിപക്ഷം. ബി.എസ്.പി 4337 വോട്ടുകള്‍ നേടി.

5. പ്രാന്റിജ് മണ്ഡലത്തില്‍ ബി.ജെ.പി 79032 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 74993 വോട്ടുകള്‍ ലഭിച്ചു. ഇവിടെ എന്‍.സി.പി 3115 വോട്ടും ബി.എസ്.പി 1020 വോട്ടുകളും നേടി.

6. രാജ്്ഘോട്ട് റൂറലില്‍ ബി.ജെ.പി 92114, കോണ്‍ഗ്രസ് 89935 വോട്ടുകള്‍ നേടി. 2179 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3323 വോട്ടുകളും എന്‍.സി.പി 880 വോട്ടുകളും ഇവിടെ സ്വന്തമാക്കി.

7. ഉംറേത്തില്‍ ബി.ജെ.പി 68326 വോട്ടുകള്‍ നേടി വിജയിച്ചു. കോണ്‍ഗ്രസ് 66443 വോട്ടുകളാണ് ഇവിടെ സ്വന്തമാക്കിയത്. എന്‍.സി.പി നേടിയത് 35051 വോട്ടുകള്‍.

8. വിജാപൂരില്‍ ബി.ജെ.പി 72326 വോട്ടുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് 71162 വോട്ടുകള്‍ നേടി തൊട്ടടുത്തെത്തി. എന്‍.സി.പി 1031 ഉം ബി.എസ്.പി 621 വോട്ടുകളും നേടി.

അപ്പോള്‍ ഒരു ചോദ്യം ന്യായമായും ഉയരും. ഇവരെല്ലാം വെവ്വേരെ പാര്‍ട്ടികളല്ലേ..? അപ്പോള്‍ പിന്നെ ഈ കണക്കുകള്‍ക്ക് എന്ത് പ്രസക്തിയെന്ന്. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ പല വഴികളുണ്ട്. അതില്‍ ഏറ്റവും മാന്യമായ ഒരു വഴി ആണിത്. ആ വഴി കാണുന്നതില്‍് കൂടിയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്ന് ചേര്‍ത്തുവായിക്കുക.

(ഈ കുറിപ്പിലെ കണക്കുകള്‍ക്ക് വഹീദ് സമാന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു