വിവാഹാഘോഷത്തിനിടെ വരൻ വെടിയുതിർത്തു; സുഹൃത്തിന് ദാരുണാന്ത്യം

വിവാഹ ആഘോഷത്തിൻറെ ഭാഗമായി വരൻ വെടിയുതിർത്തതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. സോനബദ്ര ജില്ലയിലെ വിവാഹ ആഘോഷത്തിനിടെയാണ് വരൻ മനീഷ് മധേശി വിവാഹ വെടിയുതിർത്തത്. വരന്റെ സുഹൃത്ത് ബാബു ലാൽ യാദവാണ് മരിച്ചത്. കൊല്ലപ്പെട്ട ബാബു സെെനികനാണ്.

ബാബുവിന്റെ തോക്കാണ് മനീഷ് ഉപയോഗിച്ചത്, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രഥം പോലെ അലങ്കരിച്ച വേദിയിൽ മനീഷ് നിൽക്കുന്നതും ആളുകൾ ചുറ്റും കൂടിനിൽക്കുന്നതും മനീഷ് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വെടിയേറ്റയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വരനെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു. തോക്കും കണ്ടെടുത്തിട്ടുണ്ട്.

പൊതു ഇടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് ഉത്തർപ്രദേശിൽ നിന്ന് ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ