ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ; 11 ഇന കർമ്മ പദ്ധതി നടപ്പാക്കും

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്തി. ഇന്ന്‌ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് (എയർ ക്വാളിറ്റി ഇൻഡക്സ്) 302 ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് 248 ആയിരുന്നു.

മലിനീകരണം കുറയ്ക്കാൻ 11 ഇന കർമ്മ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം നിയന്ത്രിക്കും. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ പൊതുഗതാഗത സൗകര്യം പ്രോത്സാഹിപ്പിക്കുകയും പാർക്കിങ് ഫീസ് വർധിപ്പിക്കുകയും ചെയ്യും. തിരക്കേറിയ റോഡുകളിൽ കൃത്യമായ ഇടവേളകളിൽ വെള്ളം തളിക്കും. സിഎൻജി/ഇലക്‌ട്രിക് ബസ്, മെട്രോ സർവീസുകൾ വർധിപ്പിക്കും.

സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലാണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ