ഫാക്ടറികളില്‍ രാത്രി ജോലിക്ക് സ്ത്രീകള്‍; സൗജന്യ ബസ് യാത്ര; നാലു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധി; കര്‍ണാടയില്‍ പുതു നയം

കര്‍ണാടകയിലെ കൂടുതല്‍ മേഖലകളില്‍ കൂടി സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കി സര്‍ക്കാര്‍. ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കി. തുടര്‍ച്ചയായി 4 ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം അവധി നല്‍കണമെന്നും ബില്ലിലുണ്ട്.

ജോലിക്കുപോകുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സ്ത്രീകള്‍ക്കുള്ള ആദരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിനി സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കും. ഓരോ താലൂക്കിലും ഇത്തരത്തില്‍ അഞ്ച് ബസുകളെങ്കിലും ഇറക്കും. ഇവ സ്‌കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് ഓടുക. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നെും അദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനാണ് രാത്രി ജോലിക്ക് കൂടി അവസരമൊരുക്കുന്നതെന്ന് മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യ അവസരം നിയമം ഉറപ്പ് വരുത്തുന്നുണ്ട്. 2020ല്‍ സ്ത്രീകള്‍ക്ക് ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫെ, തിയറ്ററുകള്‍ എന്നിവിടങ്ങളിലും രാത്രി ജോലിക്ക് അനുമതി നല്‍കിയിരുന്നു. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം