സർക്കാർ രൂപീകരണം: കോൺഗ്രസ് എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് കെസി വേണുഗോപാൽ

രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും.

കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചര്‍ച്ച ചെയ്യും.

Latest Stories

'മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും, അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല'; വി ഡി സതീശൻ

പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്; കൂടിയാലോചനകൾ ഇന്ന്

'സിനിമാഭിനയവും സ്റ്റേജ് ഷോകളുമില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം; വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം : രമേഷ് പിഷാരടി

ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, ഇറാനെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചു മാറ്റും : ഡൊണാൾഡ് ട്രംപ്

'228 റൺസ് ഒരു വലിയ സ്കോർ അല്ല, അവന്മാർ കുറച്ചൂടെ റൺസ് നേടണമായിരുന്നു'; തുറന്നടിച്ച് ഋഷഭ് പന്ത്

വിജയെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി; തമിഴ് നാട്ടിൽ ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

'മികച്ച പ്രകടനം നടത്തിയ ടിവികെയെ അഭിനന്ദിക്കുന്നു'; വിജയ്ക്ക് ആശംസയുമായി നരേന്ദ്ര മോദി

'കെ.സി നയിച്ചു, കേരളം വിജയിച്ചു'; കെസി വേണുഗോപാലിന്റെ ഫ്ലക്സ് പാലക്കാട് ഉയർന്നു

ബിഗ് ബോസ് ആവേശം വോട്ടായില്ല; തകർന്നു വീണ് അഖിൽ മാരാറും റോബിൻ രാധാകൃഷ്ണനും

ബുംറയെ അടിച്ചൊതുക്കി ലക്‌നൗ; താരത്തിന്റെ പ്രകടനത്തിൽ നിരാശയോടെ മുംബൈ ആരാധകർ