'പ്രിയ കാറേ വിട...'; ലക്ഷങ്ങൾ മുടക്കി പഴയ കാറിന് സംസ്കാരച്ചടങ്ങ്; പങ്കെടുത്തത് 1,500 പേർ

പഴയ കാറുകളോ മറ്റേതെങ്കിലും വാഹനങ്ങളോ വീണ്ടും ഉപയോഗിക്കാനാകാതെ കേടുവന്നാൽ അവ ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നതാണ് സാധാരണയായി നാം ചെയ്യാറ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോഗിക്കാനാകാത്ത ഒരു പഴയ കാറിന്റെ സംസ്കാരച്ചടങ്ങ് നടത്തിയിരിക്കുകയാണ് ഒരു ഗുജറാത്തി കുടുംബം. 4 ലക്ഷം രൂപ മുടക്കിയാണ് ഈ സംസ്കാരച്ചടങ്ങ് കുടുംബം സംഘടിപ്പിച്ചത്.

ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പന്ത്രണ്ട് വർഷം പഴക്കമുള്ള വാഗൺ ആർ കാറിനാണ് കുടുംബം അന്ത്യയാത്ര ഒരുക്കിയത്. തങ്ങളുടെ നല്ല കാലത്ത് തങ്ങളുടെ യാത്രകളിൽ തുണയായ കാർ പഴഞ്ചനായപ്പോൾ വലിച്ചെറിയാതെ ആദരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ കുടുംബം സംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചത്.


അംറേലിയിലുള്ള കൃഷിഭൂമിയിലാണ് സംസ്കാരം നടന്നത്. പുഷ്പാലംകൃതമായ കാർ 15 അടി താഴ്ചയുള്ള കുഴിയിലേക്ക് ഏറെ ശ്രദ്ധയോടെയാണ് കാറിനെ അടക്കം ചെയ്തത്. കുഴിയിലാക്കിയതിന് ശേഷം പച്ച നിറത്തിലുള്ള തുണി കൊണ്ട് മൂടിയ കാറിനായി പ്രത്യേക പൂജകളും നടത്തി. മന്ത്രോച്ചാരണങ്ങൾക്കിടെ പനിനീർപ്പൂവിതളുകൾ കൊണ്ട് കുടുംബാംഗങ്ങൾ കാറിന് പുഷ്പവൃഷ്ടി നടത്തി. അതിന് ശേഷം കുഴി മൂടി അതിഥികൾ മടങ്ങുകയായിരുന്നു.

1,500 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. മതനേതാക്കളും ആത്മീയ ഗുരുക്കന്മാരും മറ്റ് വിശിഷ്ടാതിഥികളും കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അതേസമയം തങ്ങളുടെ പഴയ കാർ കുടുംബത്തിന് വലിയ ഐശ്വര്യം കൊണ്ടുവന്നതായും അതുവഴിയാണ് സമൂഹത്തിൽ തങ്ങൾക്ക് ബഹുമാനം ലഭിച്ചതെന്നും കാറിൻ്റെ ഉടമ സഞ്ജയ് പോളാര പറഞ്ഞു.

Latest Stories

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം