കാർ വിൽപ്പന വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് പുറമെ 'ഓഫർ' നൽകി സർക്കാരും; റോഡ് നികുതി വെട്ടിക്കുറച്ച്‌ ഒരു സംസ്ഥാനം

വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒക്ടോബർ മുതൽ അടുത്ത മൂന്ന് മാസത്തേക്ക് റോഡ് നികുതി 50 ശതമാനം കുറയ്ക്കാൻ ഗോവ സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു. വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് എല്ലാ ദിവസവും കമ്പനികൾ പുറത്തിറക്കുന്നത്. റോഡ് നികുതിയിൽ 50% വെട്ടിക്കുറവ് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ഇതേ ആശയം സർക്കാർ നടപ്പാക്കിയിട്ടുണ്ട്, ഗതാഗത മന്ത്രി മൗവിൻ ഗോഡിൻഹോ പറഞ്ഞു.

ദസറ, ദീപാവലി ഉത്സവങ്ങൾ അടുത്തുവരുന്നതോടെ സർക്കാർ തീരുമാനം വാഹനങ്ങൾക്കുള്ള ആവശ്യകത വർദ്ധിപ്പിച്ച് വാഹന വിൽപ്പന വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നികുതി കുറയ്ക്കുന്നതിനുള്ള ഫയൽ അംഗീകാരത്തിനായി നീക്കി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റോഡ് ടാക്സ് കുറയ്ക്കും, ”ഗോഡിൻഹോ പറഞ്ഞു.

വാഹന വിൽപ്പനയിൽ വലിയ ഇടിവാണ് ഗോവയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗോവയിൽ, ഖനനത്തിൽ വിലക്കേർപ്പെടുത്തിയത് ആളുകളുടെ ഉപഭോഗത്തിനുള്ള ശേഷിയെ സാരമായി ബാധിച്ചു. വാഹന വിൽപ്പന കുറയാൻ ജിഎസ്ടിയും കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ നിന്ന് 15% കുറഞ്ഞു. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ മൊത്തം 19,485 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018 ൽ ഇതേ കാലയളവിൽ ഇത് 22,480 ആയിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്