രാജ്യത്തെ ജി.ഡി.പിയിൽ വർദ്ധന; രണ്ടാം പാദത്തിൽ ജി.ഡി.പി 8.4 ശതമാനമായി

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി‍ഡിപി) 8.4 ശതമായി ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2021-22 സാമ്പത്തിക വർഷത്തെ ജൂലൈ – സെപ്റ്റംബർ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. മുൻവർഷം ഇതേ കാലയളവിൽ ജിഡിപിയിൽ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കിൽ ഇക്കുറി 8.4 ശതമാനം വർധിച്ചു.

അതേസമയം, ഈ സമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1 ശതമാനമായിരുന്നു ജിഡിപി നിരക്കിലെ വളർച്ച രേഖപ്പെടുത്തിയിരുന്നത്. 2020-21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ അവസാനിച്ച പാദവാർഷികത്തിൽ 35.73 കോടിയായി ഉയർന്നു.

ഖനന മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായിരിക്കുന്നത്. 15.4 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിർമാണ മേഖല (7.5%), വ്യവസായ ഉത്പാദനം (5.5%), വൈദ്യുതി (8.9%), കാർഷിക മേഖല (4.5%) തുടങ്ങിയവയും സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി.

നേരത്തെ, വിപണി വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്, രണ്ടാം പാദത്തിൽ 8.1 ശതമാനം വളർച്ച നേടുമെന്നായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനും മുകളിൽ 8.45 ശതമാനം നിരക്കിലാണ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്