മടുത്തു, ഉപതിരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യത്തിനില്ലെന്ന് സൂചന നല്‍കി മായാവതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍തിരിച്ചടിക്ക് പിന്നാലെ എസ്. പിയുമായി നിലവിലുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ബി.എസ്.പി നേതാവ് മായാവതി. യു.പിയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മഹാസഖ്യം പ്രവര്‍ത്തിക്കില്ലെന്നും ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഉടനെ 11 സീററുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി യോഗത്തില്‍ അവര്‍ സൂചന നല്‍കി. സഖ്യം ഗുണമില്ലാത്തതാണെന്നും യാദവന്‍ മാരുടെ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് കൈമാറിയില്ലെന്നും അഖിലേഷ് യാദവിന് സ്വന്തം കുടുംബത്തില്‍ നിന്നു പോലും വോട്ടുകള്‍ ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഇക്കുറി ബിജെപിയെ തറ പറ്റിച്ച് 50-60 സീറ്റുകള്‍ സഖ്യത്തിന് നേടാമെന്നായിരുന്ന എസ് പിയുടെയും ബി എസ് പിയുടെയും കണക്കുകൂട്ടല്‍. എന്നാല്‍  15 സീറ്റില്‍ അവര്‍ക്ക് ഒതുങ്ങേണ്ടി വന്നു. എസ്പിയ്ക്ക് അഞ്ചും ബി എസ് പിയ്ക്ക് പത്തും സീറ്റുകളാണ് ലഭിച്ചത്.

ആഖിലേഷ് യാദവിന്റെ അമ്മാവനും എസ് പിയുമായി തെറ്റി നില്‍ക്കുന്ന നേതാവുമായ ശിവപാല്‍ യാദവും കോണ്‍ഗ്രസും യാദവന്‍മാരുടെ വോട്ടുകള്‍ വെട്ടിമാറ്റി എന്നാണ് മായാവതി കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞടുപ്പില്‍ സഖ്യത്തിനില്ലെന്ന് മായാവതി സൂചന നല്‍കിയത്.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്