കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

ലിഫ്റ്റില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സന്തോഷ് നഗര്‍ കോളനിയിലെ ആറ് നില കെട്ടിടത്തില്‍ ആണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു അപ്പാര്‍ട്ട്‌മെന്റിന്റെ ലിഫ്റ്റില്‍ നാല് വയസുകാരന്‍ കുടുങ്ങിയത്. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകന്‍ സുരേന്ദ്രന്‍ ആണ് മരിച്ചത്.

ഏഴ് മാസം മുന്‍പാണ് നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്യാംബഹദൂറും കുടുംബവും ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ലിഫ്റ്റിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വാതിലില്‍ കുടുങ്ങിയത്. കുട്ടി വാതിലില്‍ കുടുങ്ങിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് മാതാപിതാക്കള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ലിഫ്റ്റിനോട് ചേര്‍ന്നു ചെറിയ മുറിയിലാണ് ശ്യാംബഹദൂറും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്.

Latest Stories

ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

'രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ'; ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി, പരാതിക്കാരിക്ക് വിമർശനം

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ

RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്