വിരമിക്കലിന് പിന്നാലെ ബിജെപിയിൽ; മുൻ ഹൈക്കോടതി ജഡ്ജിക്ക് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പാനൽ കോഓർഡിനേറ്റർ സ്ഥാനം

മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി റോഹിത് ആര്യയെ ബിജെപിയുടെ സംസ്ഥാനത്തെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയുടെ കോർഡിനേറ്ററായി നിയമിച്ചു. വിവാദമായ നിരവധി വിധികളിലൂടെ വാർത്തകളിൽ ഇടം നേടിയ ജസ്റ്റിസ് റോഹിത് ആര്യ, വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ജൂലൈയിൽ ബിജെപിയിൽ ചേർന്നിരുന്നു.

ഹാസ്യ താരങ്ങളായ മുനവർ ഫാറൂഖിന്റെയും നളിൻ യാദവിന്റെയും കേസിൽ റോഹിത് ആര്യ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. മുനവർ ഫാറൂഖിക്കും നളിൻ യാദവിനുമെതിരെ 2021ൽ മതവികാരത്തെ വൃണപെടുത്തിയ കേസിലും കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും റോഹിത് ആര്യ ജാമ്യം നിഷേധിച്ചിരുന്നു. ഒരു വിഭാഗത്തിന്റെ മതവികാരങ്ങൾ വ്രണപ്പെടുത്താൻ പ്രതികൾ ബോധപൂർവം ശ്രമിച്ചെന്നും സമൂഹത്തിന്റെ ക്ഷേമവും സഹവർത്തിത്വവും ചില ശക്തികൾ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും അന്ന് വിധി ന്യായത്തിൽ റോഹിത് ആര്യ പറഞ്ഞിരുന്നു.

അതേസമയം 2020ലെ രക്ഷാബന്ധൻ ദിനത്തിൽ യുവതിയുടെ കയ്യിൽ ബലമായി രാഖി കെട്ടിയതിന് പിടിയിലായ പ്രതിക്ക് റോഹിത് ആര്യ ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തിയെങ്കിലും രക്ഷാബന്ധൻ കെട്ടുന്നതിലൂടെ സഹോദര ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നു എന്നാണ് ജഡ്ജി അന്ന് അഭിപ്രായപ്പട്ടത്. പരാതിക്കാരിയായ യുവതിയെ സംരക്ഷിക്കണമെന്ന് കൂടി നിർദേശിച്ചുതൊണ്ടാണ് അന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഈ വിധിക്കെതിരെ വ്യാപക വിമർശനം ഉയരുകയും പിന്നീട് സുപ്രീംകോടതി ഈ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികൾക്ക് സുപ്രീംകോടതി പ്രത്യേക മാർഗനിർദേശവും നൽകി.

പീഡനക്കേസ് ഇരയ്ക്ക് രാഖി കെട്ടി കൊടുക്കണമെന്നതടക്കം വിവാദ വിധികൾ; ഹൈക്കോടതി മുൻ ജഡ്ജി രോഹിത് ആര്യ ബിജെപിയിൽ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ