വിദേശ വിനിമയ ചട്ടം ലംഘിച്ചു; ഫ്ളിപ്‌കാർട്ടിന് ആയിരം കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​  150 കോടി അമേരിക്കൻ ഡോള‌ർ പിഴയിടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് ഏകദേശം ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ വരും. ഇത് സംബന്ധിച്ച് എൻഫാഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചു. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്​ അയച്ചത്​.

ഓൺലൈൻ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാ‌ർട്ടും ആമസോണും വർഷങ്ങളായി വിദേശനിക്ഷേപങ്ങൾ സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ മറികടക്കുന്നതിന് നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർ‌ന്ന് കുറെക്കാലമായി ഇ.ഡി അന്വേഷണത്തിലായിരുന്നു.

2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

മറ്റൊരു വിദേശ വെബ്സൈറ്റായ ഡബ്ളിയു എസ് റീട്ടെയിലുമായി ചേർ‌ന്ന് തങ്ങളുടെ സാധനങ്ങൾ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാർട്ട് തിരിമറി കണ്ടെത്തുന്നതെന്ന് ഇ ഡിയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർ‌ത്തകരോട് പറഞ്ഞു. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇ ഡി അധികൃതർ പുറത്തു വിട്ടിട്ടില്ല.

 കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥർ ഫ്ളിപ്‌കാർട്ടിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ