തമിഴ്‌നാട്ടിലെ പ്രളയം; തിരുനെല്‍വേലിയിൽ നിന്ന് 696 ഗര്‍ഭിണികളെ മാറ്റിപ്പാര്‍പ്പിച്ചു

പ്രളയക്കെടുതി തുടരുന്ന തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നിന്ന് 696 ഗര്‍ഭിണികളെ മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇവരെ മാറ്റിപാർപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 142 ഗര്‍ഭിണികള്‍ വിവിധ ആശുപത്രികളിലായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന നാവികസേന, ഹെലികോപ്ടര്‍ വഴി 3.2 ടണ്‍ ദുരിതാശ്വാസ സാമഗ്രഹികള്‍ ശ്രീവൈകുണ്ഠം അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നലെ വിതരണം ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലുണ്ടായ പ്രളയക്കെടുതി കേന്ദ്രസംഘം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലായിരുന്നു സന്ദര്‍ശനം. 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,653 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളിലുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. കേന്ദ്ര സഹായം തേടിയയായിരുന്നു സ്റ്റാലിന്റെ സന്ദർശനം. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിന്‍, സംസ്ഥാനത്തിന് അടിയന്തര സഹായമായി 7033 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് 2000 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് ഇടക്കാലാശ്വാസമായി ഉപജീവന സഹായം നൽകാനും തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലെ താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനും ഈ തുക സഹായിക്കുമെന്ന് സ്റ്റാലിൻ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ