യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് തന്ത്രങ്ങൾ മെനയാൻ അഞ്ച് കേന്ദ്ര മന്ത്രിമാർ

അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉറ്റുനോക്കുന്ന ബിജെപി, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തങ്ങളുടെ മുൻനിര നേതാക്കളെ തിരഞ്ഞെടുത്തു. ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, അർജുൻ റാം മേഘ്വാൾ, അന്നപൂര്‍ണ ദേവി, ശോഭ കരന്ദ്‌ലജെ എന്നീ അഞ്ച് കേന്ദ്ര മന്ത്രിമാരെ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ചുമതലപ്പെടുത്തി. പ്രതിഷേധിക്കുന്ന കർഷകരുടെ വലിയ പ്രചാരണത്തിനിടയിൽ യു.പിയിൽ അധികാരം നിലനിർത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരും നിയോഗിക്കപ്പെട്ട മറ്റ് നേതാക്കളിൽ ഉൾപ്പെടുന്നു.

യുപിയിലെ തിരഞ്ഞെടുപ്പ് മേൽനോട്ടങ്ങൾക്കായി പ്രധാന നേതാക്കളെ നിയോഗിക്കുമ്പോൾ തന്നെ മേഖല തിരിച്ച്‌ ചുമതല നൽകുന്ന കാര്യത്തിലും ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലോക്സഭാ എംപി സഞ്ജീവ് ഭാട്ടിയ പടിഞ്ഞാറൻ യുപിയുടെ മേൽനോട്ടം വഹിക്കും. ദേശീയ വൈസ് ട്രഷറർ സുധീർ ഗുപ്ത കാൺപൂരിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് മേൽനോട്ടം വഹിക്കും, അരവിന്ദ് മേനോനാണ് ഗോരഖ്പൂരിന്റെ ചുമതല.

കർഷക നേതാവ് രാകേഷ് ടികൈത് ഞായറാഴ്ച മുസാഫർനഗറിൽ പാർട്ടിക്കെതിരെ പ്രചാരണം ആരംഭിച്ചു. അടുത്ത ആറ് മാസം ബിജെപിക്കെതിരെ പ്രചാരണം തുടരുമെന്ന് പ്രകടനക്കാർ പറഞ്ഞു.

മൂന്ന് വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ ബിജെപിക്ക് കർഷകരിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട പഞ്ചാബിൽ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആയിരിക്കും തിരഞ്ഞെടുപ്പ് മേൽനോട്ടം. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി, ലോക്സഭാ എംപി വിനോദ് ചൗഡ എന്നിവരും സംസ്ഥാന തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനയും.

പഞ്ചാബിൽ വീണ്ടും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം, എന്നാൽ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളും കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയുടെ ശ്രദ്ധ സംസ്ഥാനത്തിന്റെ ഭരണത്തിൽ നിന്നും വ്യതിചലിപ്പിച്ചിട്ടുണ്ട്. അകാലിദളും അരവിന്ദ് കെജ്രിവാളിന്റെ എഎപിയും സംസ്ഥാനത്തെ മറ്റ് പ്രധാന എതിരാളികളാണ്.

ഗോവയിൽ, അയൽസംസ്ഥാനമായ മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ചുമതലക്കാരനായി തിരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും സഹമന്ത്രി ദർശന ജർദോഷിയും സഹ ചുമതലക്കാരനായിരിക്കും.

ജൂലൈയിൽ കേന്ദ്ര മന്ത്രിസഭയിൽ ചേർന്ന ഭൂപേന്ദ്ര യാദവിന് മണിപ്പൂരിന്റെ ചുമതല നൽകി. വൈവിദ്ധ്യമാർന്ന വെല്ലുവിളികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പിയിൽ പേരുകേട്ട വ്യക്തിയാണ് അദ്ദേഹം. സഹമന്ത്രി പ്രതിഭാ ഭൗമിക്കും അശോക് സിംഗാളും സഹഭാരവാഹികളാകും.

ഈ വർഷം തുടങ്ങിയതിന് ശേഷം രണ്ട് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച ഉത്തരാഖണ്ഡിൽ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ലോക്കറ്റ് ചാറ്റർജി, ആർപി സിംഗ് എന്നിവർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു