ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും മറ്റ് നാല് സൈനികരും കൊല്ലപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അഞ്ച് ആയുധധാരികളായ ഭീകരരുമായി സൂറൻകോട് മേഖലയിൽ കനത്ത വെടിവെയ്പ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് അതിരാവിലെ ദേര കി ഗാലിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ സൈനികർ ഭീകര വിരുദ്ധ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു, വെടിവെയ്പ്പിനെ തുടർന്ന് ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കും മറ്റ് നാല് സൈനികർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞു കയറിയ ഒരു സംഘം തീവ്രവാദികളുടെ സാന്നിദ്ധ്യം ചമ്രർ വനമേഖലയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തീവ്രവാദികൾ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുന്നതിനായി പ്രദേശത്ത് സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ കശ്മീർ താഴ്വരയിൽ വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും പാകിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനത്തിനും ഇടയിലാണ് സംഭവം.

Latest Stories

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍