ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസും തീരുമാനത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആണ് പ്രഥമ പരിഗണനയെന്നാണ് വിവരം. നിര്‍മല സീതാരാമന് പുറമേ ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നിവരും പരിഗണനയിലുണ്ട്.

പരിഗണനയിലുള്ള മൂന്ന് വനിതകളില്‍ പരിചയസമ്പത്തും പാര്‍ലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കില്‍ നിര്‍മല സീതരാമന് ആണ് മുന്‍തൂക്കം. ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നിലവിലെ ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുമായും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രപ്രദേശ് ബിജെപി മുന്‍ അധ്യക്ഷയാണ് ഡി പുരന്ദേശ്വരി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ പുരന്ദേശ്വരിയും അംഗമായിരുന്നു.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണിവര്‍. തമിഴ്നാട്ടില്‍ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസന്‍ നിലവില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ വാനതി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ല്‍ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ