അസം- മിസോറാം അതിർത്തിയിൽ അക്രമവും വെടിവെയ്പ്പും; പരസ്പരം ആരോപണം ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർ

അസം-മിസോറം അതിർത്തിയിൽ അക്രമവും വെടിവയ്പ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അക്രമ സംഭവങ്ങൾ ഉണ്ടായത്.

അക്രമത്തിന്റെ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടി, അക്രമം ഉടൻ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്ടാക്കളും ഗുണ്ടകളും ഇവരെ കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും?” മറ്റൊരു ട്വീറ്റിൽ സോറാംതംഗ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട സോറാംതംഗ, കോലാസിബ് (മിസോറം) എസ്.പി ഞങ്ങളുടെ പൊലീസിനോട് പിന്മാറണമെന്നാണ് ആവശ്യപ്പെടുന്നത്, അതുവരെ ജനങ്ങൾ അധികാരികളെ കേൾക്കുകയോ അക്രമം നിർത്തുകയോ ചെയ്യില്ല എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെടണം,” അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായി സോറാംതംഗ ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട ഹിമന്ത ബിശ്വ ശർമ്മ, മുഖ്യമന്ത്രിമാരുമായുള്ള അമിത് ഷായുടെ സൗഹാർദ്ദ യോഗത്തിന് ശേഷം, അസം പൊലീസിന്റെ 2 കമ്പനികൾ മിസോറാമിലെ വൈറംഗെ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ സാധാരണക്കാക്ക് നേരെ ലാത്തിചാർജ് നടത്തുകയും കണ്ണുനീർവാതകം പ്രയോഗിക്കുകയും ചെയ്തു. അവർ സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ / മിസോറം പൊലീസിനെ പോലും കീഴടക്കി,” അദ്ദേഹം പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി