കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; പ്രൊജക്ട് ചീറ്റ പദ്ധതി പരാജയപ്പെട്ടു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെണ്‍ചീറ്റയാണ് ഇന്നു രാവിലെ ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകള്‍ ഒമ്പതെണ്ണമായി

തുടര്‍ച്ചയായി ചീറ്റകള്‍ ചാവുന്നത് അഭിമാന പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ പരാജയമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരു ചീറ്റ കൂടി ചത്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 20 ചീറ്റകളേയാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെത്തിച്ചത്. ഇതില്‍ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ ഒമ്പതെണ്ണം ചത്തു.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്