കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിനെ സർക്കാർ മാനിക്കും: രാഷ്‌ട്രപതി

കർഷക പ്രതിഷേധത്തിന് കാരണമായ മൂന്ന് നിയമങ്ങൾ സുപ്രീംകോടതി താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട് സർക്കാർ ആ ഉത്തരവിനെ മാനിക്കുമെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങളെ രാഷ്‌ട്രപതി ശക്തമായി പ്രതിരോധിച്ചു.

നിയമത്തെച്ചൊല്ലിയുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യത്തെ പിന്തുണച്ച് 19 പ്രതിപക്ഷ പാർട്ടികൾ സഭ ബഹിഷ്കരിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച രാഷ്ട്രപതി, ഡൽഹിയിൽ റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയിൽ കർഷകർ നടത്തിയ അക്രമത്തെ “നിർഭാഗ്യകരമെന്ന്” അപലപിച്ചു.

“കർഷകർ റിപ്പബ്ലിക് ദിനത്തിൽ ഒരു ട്രാക്ടർ റാലി നടത്തി. പ്രതിഷേധത്തിനിടെ അക്രമമുണ്ടായി, ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവങ്ങളുണ്ടായി. ഇത് വളരെ നിർഭാഗ്യകരമാണ്,” രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

“അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നമുക്ക് നൽകുന്നുണ്ടെങ്കിൽ, നിയമങ്ങളും ചട്ടങ്ങളും ഗൗരവമായി കാണാനും നമുക്ക് കഴിയണം,” രാഷ്‌ട്രപതി പറഞ്ഞു.

വിപുലമായ ചർച്ചകൾക്ക് ശേഷമാണ് കാർഷിക നിയമങ്ങൾ പാസായതെന്നും 10 കോടി ചെറുകിട കർഷകർക്ക് നിയമങ്ങൾ കൊണ്ട് ഉടൻ പ്രയോജനം ലഭിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി