രാജ്യസഭയിലെ അഭൂതപൂർവമായ പ്രതിഷേധങ്ങൾക്കിടയിൽ കാർഷിക ബില്ലുകൾ പാർലമെന്റിൽ പാസായി

അഭൂതപൂർവമായ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ സർക്കാരിന്റെ മൂന്ന് കാർഷിക ബില്ലുകളിൽ രണ്ടെണ്ണം ഇന്ന് ശബ്ദ വോട്ടോടെ രാജ്യസഭയിൽ പാസാക്കി. സർക്കാരിന് മതിയായ വോട്ടുകൾ ഇല്ലെന്നും ബിജെപിയെ സഹായിക്കുന്നതിനായി നിയമങ്ങളുടെ വ്യാപകമായ ലംഘനമുണ്ടായെന്നും പ്രതിപക്ഷം അവകാശപ്പെട്ടു.

“ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നും ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടന്നതെന്നും,” തൃണമൂൽ കോൺഗ്രസിന്റെ ഡെറക് ഓബ്രിയൻ പറഞ്ഞു. പ്രതിപക്ഷ എംപിമാർ കുറച്ചുനേരം സഭയ്ക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് 47 പേർ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവൻശ് സിംഗിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

“അവർ വഞ്ചന കാണിച്ചു. അവർ പാർലമെന്റിലെ എല്ലാ നിയമങ്ങളും ലംഘിച്ചു. ഏറ്റവും മോശം അർത്ഥത്തിൽ ഇതൊരു ചരിത്രദിനമായിരുന്നു. രാജ്യം ഇത് കാണാതിരിക്കാൻ അവർ ആർ‌എസ്‌ടി‌വിയുടെ സംപ്രേഷണം വെട്ടിക്കുറച്ചു, അവർ ആർ‌എസ്‌ടി‌വി സെൻസർ ചെയ്തു. സർക്കാർ അനുകൂല പ്രചാരണമാണ്‌ നടക്കുന്നത്. ഞങ്ങളുടെ പക്കൽ തെളിവുകളുണ്ട്,” ഡെറക് ഓബ്രിയൻ പിന്നീട് ട്വീറ്റ് ചെയ്തു.

ബില്ലുകൾ പാസാകുന്നതിൽ നിന്നും തടയുന്നതിന് അംഗബലമില്ലാതിരുന്ന പ്രതിപക്ഷം കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിക്ക് ബില്ലുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പ്രമേയം നിരാകരിക്കപ്പെട്ടതായും ശബ്ദവോട്ടിലൂടെ ബില്ലുകൾ പാസാക്കാൻ പോകുകയാണെന്നും ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. പാർലമെന്റിൽ എല്ലാവരും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സാധാരണ വോട്ടിംഗ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയർമാൻ ഇത് വിസമ്മതിച്ചപ്പോൾ പ്രതിപക്ഷം നടുത്തളത്തിൽ എത്തി, റൂൾ ബുക്ക് വലിച്ചുകീറാൻ ശ്രമിക്കുകയും ഡെപ്യൂട്ടി ചെയർമാന്റെ മൈക്രോഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

പാർലമെന്റിനുള്ളിൽ മഹാഭാരതം പൊട്ടിപ്പുറപ്പെട്ടതായി കോൺഗ്രസിന്റെ ഗുലാം നബി ആസാദ് പറഞ്ഞു. സ്‌പീക്കറുടെ ആവർത്തിച്ചുള്ള ശാസനകൾക്കിടയിലും പ്രതിപക്ഷ എം.പിമാർ സെൽഫോണുകളിൽ സംഭവങ്ങൾ റെക്കോഡു ചെയ്യുന്നുണ്ടായിരുന്നു.

“ഇത് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ ക്രൂരമായ കൊലപാതകമാണ്,” എന്ന് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വാദിച്ച ഓബ്രിയൻ പറഞ്ഞു.

തുടർന്ന് സഭ 10 മിനിറ്റ് നിർത്തിവെച്ചു, പുനരാരംഭിച്ചതിനു ശേഷം, പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള മുദ്രാവാക്യങ്ങൾക്കിടയിലാണ് ശബ്ദ വോട്ടെടുപ്പ് നടന്നത്.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍