തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; സിനിമാതാരങ്ങള്‍ ചേര്‍ന്ന് കുടുംബത്തെ ഇറക്കി വിട്ടു; വീഡിയോ

ബംഗളുരുവില്‍ ദേശീയഗാനത്തിന്റെ സമയത്ത് സിനിമാ തിയേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന് കുടുംബത്തെ ഇറക്കി വിട്ടു. കന്നട സിനിമാ താരങ്ങളും തിയേറ്ററിലെത്തിയ മറ്റുള്ളവരും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. ദേശവിരുദ്ധരാണോ എന്ന് ചോദിച്ചാണ് മര്‍ദ്ദനം.

കന്നട നടി ബി വി ഐശ്വര്യയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ഒക്ടോബര്‍ 23-നാണ് സംഭവം. “” ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ. “”- എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാനെത്തിയതായിരുന്നു കുടുംബം.

ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്താണ് എഴുന്നേല്‍ക്കാത്തതെന്ന ചോദ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടോളാന്‍ ആയിരുന്നു ഇവരുടെ മറുപടിയെന്ന് അരു വീഡിയോയില്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണോ എന്നും ആ കുടുംബത്തോട് ഇവര്‍ ചോദിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിസിപി ശശികുമാര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ