'സ്വകാര്യ കോളേജുകളുടെ അംഗീകാരത്തിനായി വ്യാജ രോഗികളെയും ഡോക്ടമാരെയും ഉണ്ടാക്കി'; രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ, 34 പേർക്കെതിരെ കേസ്

നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് വമ്പൻ അഴിമതി നടന്നെന്ന് സിബിഐ. സ്വകാര്യ കോളേജുകളുടെ അംഗീകാരത്തിനായി വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തി.

സംഭവത്തിൽ ആരോഗ്യ മന്ത്രാലയം, എൻ‌എം‌സിയിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ടിസ് ചാൻസലർ ഡിപി സിങ് ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ദിവസം 40 ഇടങ്ങളിലായി സിബിഐ പരിശോധന നടത്തിയിരുന്നു.

സീറ്റുകൾ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതിലെല്ലാം വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. അംഗീകാരത്തിനായി വ്യാജ രോഗികൾ, ഡോക്ടമാർ, അടിമുടി തട്ടിപ്പ് നടത്തി കോഴ നൽകി അംഗീകാരം വാങ്ങിയതായും കണ്ടെത്തലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ