ജഹാംഗീര്‍പുരിയില്‍ അതീവസുരക്ഷ, കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞ് പൊലീസ്, മാധ്യമങ്ങള്‍ക്കും വിലക്ക്

സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജഹാംഗീര്‍പുരിയില്‍ കനത്ത സുരക്ഷ. പ്രദേശവാസികളെ കാണുന്നതില്‍ നിന്ന് രാഷ്ട്രീയനേതാക്കളെയും മാധ്യമങ്ങളെയും പോലീസ് വിലക്കിയിരിക്കുകയാണ് . കോണ്‍ഗ്രസ് നേതാവായ ശക്തിസിംങ് ഗോഹിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളെ സന്ദര്‍ശിക്കാനെത്തിയ എത്തിയ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തിരിച്ചയച്ചു. അതേസമയം പൊളിക്കല്‍ നടപടിയില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും ഇടിച്ചു നിരത്തലുമായി മുന്നോട്ടുപോയത് അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ് പൊളിക്കല്‍ നടപടിയെന്ന വാദം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തള്ളി. ഈ കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഇടിച്ചുനിരത്തലിനെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സിപിഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് ഉള്‍പ്പെടെ നല്‍കിയ 4 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടി ഭാരണഘടനയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും, ദുഷ്യന്ത് ദാവെയും ചൂണ്ടിക്കാട്ടി.

നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കലുമായി മുന്നോട്ട് പോയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. മധ്യപ്രദേശില്‍ പൊളിച്ചു കളഞ്ഞ 88 വീടുകള്‍ ഹിന്ദുക്കളുടേതും 26 എണ്ണം മുസ്ലിംകളുടേതുമാണെന്നും കണക്കുകള്‍ നിരത്തി സോളിസിറ്റര്‍ ജനറല്‍ ഹര്‍ജികരുടെ വാദത്തെ ഖന്ധിച്ചു. രാജ്യത്തെ മുഴുവന്‍ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം തള്ളിയ കോടതി ജഹാന്‍ഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ച ഇടക്കാല ഉത്തരവ് രണ്ടാഴ്ച്ചയത്തേക്ക് നീട്ടി.

Latest Stories

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം