കേരളത്തില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാരിന് പോലും കണക്കില്ല; വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍

കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ല. വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണമെന്നും തേയില തോട്ടങ്ങള്‍ ലേബര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

റിസോട്ടുകളുടെ പ്രവര്‍ത്തനവും പ്രകൃതിക്ക് ദോഷമെന്ന് പറഞ്ഞ ഗാഡ്ഗില്‍, ഗോവ മോഡലിലുള്ള ഹോം സ്റ്റേ ടൂറിസം വയനാട്ടിലും നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം പ്രകൃതിചൂഷണമെന്ന് മാധവ് ഗാഡ്ഗില്‍ വിമര്‍ശിച്ചിരുന്നു.

അനിയന്ത്രിതമായ നഗരവല്‍ക്കരണം, ടൂറിസം പ്രവര്‍ത്തനം, വീടുകള്‍, ഹോംസ്റ്റേകള്‍, സെന്‍സിറ്റീവ് സോണിലെ റോഡുകളുടെ നിര്‍മ്മാണം, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലനിരകളിലെ മരങ്ങള്‍ മുറിക്കല്‍, അറബിക്കടലിന്റെ താപനില വര്‍ധിക്കുന്നതുമൂലമുള്ള മേഘവിസ്‌ഫോടനം, അനധികൃത ഖനനം തുടങ്ങിയവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാണെന്ന് ഗാഡ്ഗില്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അടക്കം മുമ്പ് ഉണ്ടായ ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്