ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു. ചികിത്സയിലായിരുന്ന ഗണേശമൂർത്തിക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്.

ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽ നിന്നു കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിൽ കണ്ടത്തിയതിനെ തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. സംഭവത്തിൽ ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനൽകി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. എന്നാൽ മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു.

ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസുകാരനായ എംപി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി.

Latest Stories

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!