തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി സ്റ്റാലിന്‍ സര്‍ക്കാര്‍. 3.16 ശതമാനം വൈദ്യുതിനിരക്കാണ് പുതുക്കിയ വര്‍ധനവ്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും വ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വൈദ്യുതവാഹന ചാര്‍ജിങ് പോയിന്റുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നിരക്കുവര്‍ധന ബാധകമാണ്.
വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 7.5 രൂപ മുതല്‍ 13.25 രൂപവരെയായാണ് ഉയരുക.

ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും ചെറുകിടവ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള 519.84 കോടി രൂപ വൈദ്യുതിബോര്‍ഡിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 100 യൂണിറ്റും തുണിമില്ലുകള്‍ക്ക് 1000 യൂണിറ്റും സൗജന്യം തുടരും. കൃഷിക്കും കൈത്തറിക്കും ആരാധനാലയങ്ങള്‍ക്കുമുള്ള സബ്സിഡിയും തുടരും.

രണ്ടുമാസംകൂടുമ്പോള്‍ 500 യൂണിറ്റുവരെ ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍, 50 കിലോവാട്ട് വരെ ശേഷിയുള്ള വ്യവസായസ്ഥാപനങ്ങള്‍, കുടില്‍വ്യവസായങ്ങള്‍, തുണിമില്ലുകള്‍ എന്നിവയെ വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നിലേറെ നിലകളുള്ള പാര്‍പ്പിടസമുച്ചയങ്ങളുടെ പൊതു ഇടങ്ങളിലെ വൈദ്യുത കണക്ഷന്റെ നിരക്ക് ഉയരും.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു