അമേഠിയില്‍ രാഹുല്‍ പരാജയഭീതിയില്‍; തിരഞ്ഞെടുപ്പില്‍ തോല്‍വി അഭിമുഖീകരിക്കുന്ന പ്രമുഖര്‍

എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തി വെട്ടുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ്. വാരണാസിയില്‍ നിന്ന് നാലു ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്ന് ജയിച്ച് കയറി. ഗാന്ധി നഗറില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അഞ്ചു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷമാണ് ഉള്ളത്.

എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പരാജയ ഭീതിയിലാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 20,000  വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയാണ് ഇവിടെ മുന്നില്‍. അതേസമയം വയനാട്ടില്‍ നാലു ലക്ഷത്തിനടുത്ത് വോട്ടുകളുമായി രാഹുല്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഊര്‍മിള മണ്ഡോദ്കറെ മത്സരിപ്പിച്ച് മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് അത്ഭുതം പ്രതീക്ഷിച്ചെങ്കിലും യാതൊന്നും നടന്നില്ല. ബിജെപിയുടെ ഗോപാല്‍ ഷെട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.

എച്ച് ഡി ദേവഗൗഡ തുംകൂറില്‍ പിന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപൂരില്‍ പിന്നിലാണ്. ബാര്‍മറില്‍ കോണ്‍ഗ്രസ് നേതാവ് മാന്‍വേന്ദ്ര സിംഗ് പിന്നിലാണ്. വീരപ്പ മൊയ്‌ലി, രാജ് ബബ്ബാര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നടി ജയപ്രദ, കനയ്യ കുമാര്‍, പ്രിയ ദത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, ഷീല ദീക്ഷിത്, ശത്രുഘൻ സിൻഹ, വിജേന്ദർ സിംഗ്, പവൻ കുമാ‍ർ ബൻസാൽ, രേണുക ചൗധരി തുടങ്ങിയവരും പിന്നിലാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം