കേരളത്തില്‍ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് ലീഗിന്, സംപൂജ്യരായി മറ്റ് ഇടതു പാര്‍ട്ടികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ രാജ്യത്ത് സീറ്റെണ്ണത്തില്‍ കിതച്ച് ഇടതുപക്ഷം. അതെസമയം മുസ്ലിം ലീഗ് സീറ്റ് നില ഉയര്‍ഥ്തി. കേരളത്തിലും തമിഴ്‌നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്. അതെസമയം നൂറോളം സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷത്തിന് മുന്നേറാനായത് രാജ്യത്ത് ആകെ ലഭിച്ചത് അഞ്ച് സീറ്റുകളാണ്.

കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിയ്ക്കും പുറമെ തമിഴ്‌നാട്ടില്‍ രാമനാഥ പുരത്താണ് മുസ്ലിം ലീഗ് നിലവില്‍ ലീഡ് ചെയ്യുന്നത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യകക്ഷിയായിട്ടാണ് രാമനാഥപുരത്ത് ലീഗ് മത്സരിച്ചത്. ബിജെപിയുടെ നൈനാര്‍ നഗതരനെതിരെ മുസ്ലിം ലീഗിന്റെ നവാസ് ഖനി 39,471 വോട്ടിന്റെ ലീഡുമായാണ് നിലവില്‍ മുന്നേറുന്നത്.

കേരളത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിന് മുകളില്‍ വോട്ടിനും ഇടി മുഹമ്മദ് ബഷീര്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ടിനും ലീഡ് നേടി നിലവില്‍ മലപ്പുറത്തും പൊന്നാനിയും വിജയമുറപ്പിച്ചു കഴിഞ്ഞു.

അതെസമയം ഇടതുപക്ഷത്ത് ആലപ്പുഴയില്‍ മത്സരിക്കുന്ന സിപിഐ എമ്മിന്റെ എംഎം ആരിഫും തമിഴ്‌നാട് മധുരയില്‍ മത്സരിക്കുന്ന എസ് വെങ്കിടേശനുമാണ് നിലവില്‍ ജയസാധ്യതയുളളത്. വെങ്കിടേശന്‍ ഏഐഡിഎംകെ സ്ഥാനാര്‍ത്ഥി രാജ്യസത്യനേക്കാള്‍ മുപ്പത്തയ്യായിരം വോട്ടിന് നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ-മുസ്ലിം ലീഗ് സഖ്യത്തോടൊപ്പമാണ് സിപിഐ എമ്മും മത്സരിക്കുന്നത്.

കേരളത്തിലാകട്ടെ എം.എം ആരിഫ് നിലവില്‍ പതിനായിരത്തിലധികം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ജയസാധ്യത നില നിര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനാണ് ആരിഫിന്റെ എതിരാളി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴയില്‍ നിലവില്‍ നടക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക