തിരഞ്ഞെടുപ്പ് പരാജയം മുഖ്യചര്‍ച്ച; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ അവലോകന യോഗം ചേരും. എഐസിസി ആസ്ഥാനത്ത് നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് 23മ നേതാക്കള്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നു.

ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നിട്ടും രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യുപിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 97 ശതമാനം പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി. പരാജയത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഇനി ഗാന്ധി കുടുംബം നേതൃത്വ സ്ഥാനത്ത് വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബം ആലോചിക്കുന്നത്. ഈ ഫോര്‍മുല അംഗീകരിക്കേണ്ട എന്നും ജി 23 നേതാക്കള്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നിവരടക്കമുള്ള നേതാക്കളാണ് ഒത്തുകൂടിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

Latest Stories

ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ

ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക; പ്രധാന അപ്‌ഡേറ്റ് ഇന്ന്

IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

‘പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം, വീഴ്ചകളെല്ലാം സിസ്റ്റം എറര്‍’; വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

“ഇനിയും നമുക്ക് 23 വർഷം കാത്തിരിക്കേണ്ടി വരില്ല”: ഇംഗ്ലണ്ടിൽ ഗില്ലിന് ശേഷം ഇരട്ട സെഞ്ച്വറി നേടാൻ കഴിവുള്ള ബാറ്റർ ആരാണെന്ന് പറഞ്ഞ് ഗവാസ്കർ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം

'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോർജ്

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!

IND VS ENG: രണ്ടാം ടെസ്റ്റിനിടെ ബിസിസിഐ നിയമം ലംഘിച്ച് ജഡേജ: പക്ഷേ നടപടി എടുത്തേക്കില്ല!, കാരണം ഇതാണ്