മുന്‍ കരസേന മേധാവി നരവനെയുടെ പുസ്തക പരാമര്‍ശം, രാഹുല്‍ ഗാന്ധിയ്ക്ക് ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ചു; പ്രതിഷേധിച്ച ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രതിപക്ഷം. ഭരണപക്ഷപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഉച്ചയ്ക്കുശേഷം സഭ തുടങ്ങിയപ്പോഴും രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ അംഗങ്ങള്‍ പേപ്പര്‍ വലിച്ചെറിഞ്ഞു. സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡന്‍, ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ 8 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. സഭ ഇന്നത്തേക്കു പിരിഞ്ഞു.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് അടുത്ത ദിവസമായ ഇന്നലെ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയപ്പോള്‍ ഭരണപക്ഷം ഒന്നിച്ചാണ് പ്രസംഗം തടസപ്പെടുത്താന്‍ ഇറങ്ങിയത്. കരസേന മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ എഴുതിയ ഓര്‍മക്കുറിപ്പ് രാഹുല്‍ സഭയില്‍ വായിച്ചതോടെ ഭരണപക്ഷം ബഹളംവെച്ചു. ഭരണപക്ഷത്തെ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാവരും രാഹുലിന്റെ പ്രസംഗം തടയാന്‍ ഒരുമിച്ച് ഇറങ്ങുന്ന കാഴ്ചയും കാണാനായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയും സഭാതളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജ്‌നാഥ് സിംഗിനെ സഹായിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.

മുന്‍ കരസേനാ മേധാവി ജനറല്‍ നരവനെയുടെ, ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പ്രസിദ്ധീകരിക്കാന്‍ ഇതുവരെ അനുവദിക്കാത്ത പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കളെ ഭയപ്പെടുത്തുന്നത്. 2020 മേയ് 5 ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പാങ്‌ഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ ദോഷകരമായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. പുറത്തിറങ്ങാത്ത പുസ്തകം സഭയില്‍ വായിക്കാനാകില്ലെന്നു പറഞ്ഞാണ് സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെ ഇന്നലേയും ഇന്നും നിശബ്ദനാക്കാന്‍ ശ്രമിച്ചത്. പുറത്തിറങ്ങാത്ത പുസ്തകമല്ലെന്നും പുസ്തകം ഇറക്കാന്‍ നരവനെയെ മോദി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും രാഹുല്‍ സഭയില്‍ ആരോപിച്ചു.

Latest Stories

റിഷഭ് പന്ത് വൈഭവ് സൂര്യവൻഷിയെ കണ്ടു പഠിക്കണം, ആക്രമിച്ച് കളിക്കണം എന്ന ചിന്തയോടെ വേണം ബാറ്റ് ചെയ്യാൻ'; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്